Tuesday, 31 January 2017

SOUTH WEST... തെക്ക് പടിഞ്ഞാറ് ( കന്നി മൂല )...

GANAPATHAYE NAMAH

കന്നിമൂല 

* This direction is considered as the most powerful and important.
ഈ ദിക്കിനെ വളരെ പ്രധാനപ്പെട്ടതായും ശക്തിയേറിയതായും കണക്കാക്കിപ്പോരുന്നു..

* For all other seven directions, Gods are protecting them.
മറ്റെല്ലാ  (ഏഴു)  ദിക്കുകളേയും ദേവന്മാർ സംരക്ഷിക്കുന്നു.

* Only this direction is in charge of an Evil Spirit.. Nruthi.
ഈ ദിക്കിനെ മാത്രം നൃതി എന്ന അസുര പിശാചാണ് സംരക്ഷിക്കുന്നത്.

* This shows how important this direction is.
ഈ ദിക്കിനെ കൈകാര്യം ചെയ്യുമ്പോൾ വളരെ  ശ്രദ്ധിക്കേണ്ടുന്നതിൻറെ ആവശ്യകതായാണ് ഇത് വെളിവാക്കുന്നത്.

* Comparing to other directions, any minor problems in this direction causes the worst result.
മറ്റു ദിക്കുകളെ അപേക്ഷിച് ചെറിയ ഒരു പ്രശനം പോലും ഏറ്റവും കടുത്ത വിപരീത ഫലങ്ങൾ ഈ ദിക്കുമൂലമുണ്ടാകും..

* Nruthi is the god of Evil spirits. and he is most powerful among them.
അസുരന്മാരുടെ ദേവനാണ് നൃതി. ഏറ്റവും ശക്തനുമാണ്.

* He will deliver Virtue or Vice at an instance to the inhabitants.
ഗുണമായാലും ദോഷമായാലും അന്തേവാസികൾക്ക് ഉടനെ അനുഭവവേദ്യമാക്കുന്നതാണ് ഈ അസുരൻറെ സ്വഭാവം.

* He is believed to be gets angry very quickly and will causes most dangerous results at that time.
ക്ഷിപ്ര കോപിയായ ഈ അസുരൻ വളരെപ്പെട്ടെന്നു തന്നെ നല്ലതും ദോഷവുമായ ഫലങ്ങൾ അവസരോചിതമായി നൽകുന്നു.

* He is cruel, but determined and dominating.
വളെരെ ക്രൂരനും നിശ്ചയദാർഢ്യമുള്ളവനും ആണ് ഈ അസുരൻ.

* He is having a face and two hands holding a sword in the right and a shield in the left hand.
ഒരു മുഖവും രണ്ടു കൈകളും ഉള്ള ഈ അസുരന്റെ വലതു കൈയ്യിൽ വാളും ഇടതുകൈയിൽ പരിചയും ധരിച്ചു കാണുന്നു.

* Always he is ready for a fight and kills enemies.
എപ്പോഴും യുദ്ധ സന്നദ്ധനും ശത്രുക്കളെ നിഗ്രഹിക്കുന്നവനും ആണ് ഈ അസുരൻ.

* His wife is Kalika Devi.
കലിക ദേവിയാണ് ഭാര്യ.

* He travel on a man, eats flesh and drinks blood.
മനുഷ്യന്റെ ചുമലിലേറി സഞ്ചരിക്കുന്ന ഈ പിശാച് പച്ചമാംസം ഭക്ഷിക്കുകയും ജീവജാലങ്ങളുടെ രക്തം കുടിക്കുകയും ചെയ്യുന്നതായി സങ്കല്പം.

* If this direction is altered he will attack the inhabitants at once.
ഈ ദിക്കിൻറെ ചെറിയ ക്രമക്കേട് പോലും താമസക്കാർക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കും  എന്ന് വിശ്വസിക്കുന്നു.

* In this direction lengthy constructions are banned and no spare space is to be left here.
ഈ ദിക്കിൽ നീളമേറിയ നിർമ്മാണങ്ങൾ ഒഴിവാവാക്കേണ്ടതാണ്. അതുപോലെ ഈ ഭാഗം  ഒഴിച്ചിടാനും പാടുള്ളതല്ല.

* No well or ponds should be constructed here.
കിണർ കുളം തുടങ്ങിയ നിർമ്മാണങ്ങൾ ഒന്നും തന്നെ ഈ ഭാഗത്തു പാടില്ല.

* This part should be elevated than other directions. And constructions should be using the entire space.
ഈ ഭാഗം മറ്റുള്ള ദിക്കുകളേക്കാൾ ഉയർന്നിരിക്കുകയും പരമാവധിസ്ഥലം ഉപയോഗപ്പെടുത്തി ഉയർന്ന നിർമ്മിതികൾ നടത്തേണ്ടതുമാണ്.

* This direction is connected to virgin girls. So it is called Kanni Moola.
കന്യകമാരായ പെൺകുട്ടികളുമായി ഈ ദിക്കിന് ബന്ധം ഉണ്ട്.
"കന്നി മൂല " എന്ന പ്രയോഗം തന്നെ അപ്രകാരമുള്ളതാണെന്നു വിശ്വാസം.

* The men in the houses where south west direction is maintained well, will be very good.
ഈ ദിക്കിനെ വേണ്ടവണ്ണം പരിപാലിക്കുന്ന വീട്ടുകാർക്ക് എല്ലാവിധ ശക്തിയും സമ്പത്തും വന്നു ചേരുമെന്ന് വിശ്വസിച്ചു പോരുന്നു.

* No waste water, septic tank and dirty situation should be created in this area.
അഴുക്കുചാലുകളോ സെപ്റ്റിക് ടാങ്കുകളോ ഓടകളോ മഴവെള്ളം ഒഴുകുന്ന ചാലുകളോ വേസ്റ്റ് കുഴികളോ വേസ്റ്റ് കത്തിക്കുന്ന ഇടമോ ഒന്നും ആകരുത് ഈ ഭാഗം.

NAMAH SIVAYAH







No comments:

Post a Comment