Sunday, 22 January 2017

വാസ്തുവിൽ ദിക്കുകളുടെ പ്രാധാന്യം

*  വാസ്തുവിൽ ദിക്കുകളെ 8 ആയി ഭാഗിച്ചിരിക്കുന്നു .
*  ഓരോ ദിക്കുകൾക്കും ഓരോ ദേവതകളെ സങ്കല്പിച്ചുപോരുന്നു.
*  അഷ്ടദേവന്മാർ എന്നറിയപ്പെടുന്ന ഈ ദേവതകൾ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നതായി സങ്കല്പിച്ചുപോരുന്നു.

*  ദിക്കുകൾ അനുസരിച്ചുള്ള വാസ്തു പ്രകാരമുള്ള നിർമ്മാണങ്ങൾ ഗൃഹത്തിലെ അന്തേവാസികൾക്ക് സദ്‌ഫലങ്ങൾ പ്രദാനം ചെയ്യുന്നതായി സങ്കൽപ്പിച്ചു പോരുന്നു.

01. ഈശാന (വടക്ക് കിഴക്ക് ) ദീർഘിപ്പിച്ചുകൊണ്ടുള്ള നിർമ്മാണം 

* പുരയിടം വൃത്തിയാക്കുക .
* കൃത്യമായ അളവനുസരിച്ച് നാല് അതിരുകളിലും മരക്കുറ്റികൾ തറക്കുക .
* ആദ്യത്തെ കുറ്റി നാട്ടേണ്ടത് തെക്കു പടിഞ്ഞാറ് ദിക്കിലാണ്.
* ആദ്യത്തെ കുറ്റിയിൽ നിന്നും കയർകെട്ടി കൃത്യമായ അകലത്തിൽ  തെക്കു കിഴക്കേ മൂലയിൽ നാട്ടുന്ന അടുത്ത കുറ്റിയിൽ ബന്ധിക്കണം.
* അതിനു ശേഷം മറ്റൊരു കയർ  തെക്കു പടിഞ്ഞാറ് കുറ്റിയിൽ കെട്ടി, അതിൻറെ അഗ്രം വടക്കുപടിഞ്ഞാറുള്ള മൂന്നാമത്തെ  കുറ്റിയിൽ  കെട്ടണം.
*  വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക് മൂലകളിലെ കോണളവുകൾ 90 ഡിഗ്രി ആണെന്നുറപ്പുവരുത്തുക.


      

No comments:

Post a Comment