Tuesday, 28 February 2017

BUILDINGS CLOSE TO RIVERS AND ROADS...റോഡുകളുടെയും നദികളുടെയും തീരങ്ങളിലെ ഗൃഹ നിർമ്മിതികൾ...

ഗണപതയെ നമഃ 

 *  തെക്ക് വടക്കു കിടക്കുന്ന നദികളുടെ / റോഡുകളുടെ തീരങ്ങളിൽ  കിഴക്ക് പടിഞ്ഞാറ്  ഗൃഹമാക്കിയോ, കിഴക്കു   പടിഞ്ഞാറ് കിടക്കുന്ന നദികളുടെ / റോഡുകളുടെ തീരങ്ങളിൽ തെക്ക് വടക്ക് ഒറ്റ ഗൃഹമാക്കിയോ ചെയ്യുന്നത് ആപൽക്കരമാണ് എന്നാണു അഭിജ്ഞ മതം.


*   The East-West houses by the side of the rivers and roads having the directions North-South and North-South houses by the side of the rivers and roads having the directions East- West are unfair.

നമഃ ശിവായ 


Monday, 27 February 2017

BUILDING HOUSES NEAR TEMPLES...ക്ഷേത്രങ്ങളുടെ സമീപമുള്ള വീടുകൾ

ഗണപതയെ നമഃ 

* ക്ഷേത്രങ്ങളുടെ ഏത് ഭാഗത്ത് വീടുകൾ വയ്ക്കാം..?

* രജോഗുണ സംഭൂതന്മാർ, തമോഗുണസംഭൂതന്മാർ, കാളി, നരസിംഹം, ശിവൻ മറ്റ് ഉഗ്രമൂർത്തികൾ എന്നിവരുടെ വലതു ഭാഗത്തും മുൻഭാഗത്തും വീടുകൾ വച്ച സകുടുംബം താമസിക്കുന്നതുചിതമല്ല.



* The position of houses near Temples / Divine shrine.

*  It is believed that there should not be any houses on the right side, and front side of Good spirits, Bad spirits, Kaali the goddess, Narasimha, Lord Mahadeva (Siva) and other powerful gods.


നമഃ ശിവായ 

  

Sunday, 26 February 2017

BUILDINGS NEAR TEMPLES.... ക്ഷേത്ര സമീപത്തെ ഗൃഹ നിർമ്മാണം...

ഗണപതയെ നമഃ 

സാത്വിക സംഭൂതരായ  വിഷ്ണു തുടങ്ങിയ ദേവതകളുടെ പിറകിലും ഇടതു ഭാഗത്തുമുള്ള ഗൃഹസ്ഥാശ്രമ ജീവിതം അനർത്ഥമാണ്.

It is believed that houses built in the back and left side of the Temples of Gods of mild nature ie, Mahavishnu is not fair.



നമഃ ശിവായ 

Wednesday, 22 February 2017

RESIDENCE NEAR TEMPLES..ക്ഷേത്രങ്ങൾക്ക് സമീപത്തെ ഗൃഹങ്ങൾ...

ഗണപതയെ നമഃ 

*സ്വയം ഭൂവായിട്ടുള്ള ദേവന്മാരുടെ ക്ഷേത്രങ്ങളുടെ സമീപത്തു താമസിക്കുന്നത് ആപൽക്കരമാണ്. അത്തരം സന്ദർഭങ്ങളിൽ ക്ഷേത്രങ്ങളിൽ നിന്നും ഒരു മൈൽ അകലെയെങ്കിലും വീട് ആയിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.  

*   It is believed that houses near the self originated Shrine is unfair and bring bad luck to the inhabitants. It is better to live at least a mile away from such Temples.


നമഃ ശിവായ 

Tuesday, 21 February 2017

SELECTION OF NORTH EAST PART AND SOUTH WEST PART...ഈശ ഖണ്ഡവും നിര്യതി ഖണ്ഡവും

ഗണപതയെ നമഃ



* ബഹുമാന്യ ഗുരു ഭൂതന്മാരുടെ അഭിപ്രായത്താൽ ഈശ ഖണ്ഡവും (വടക്കു കിഴക്ക് ) നിര്യതി ഖണ്ഡവും  (തെക്ക് പടിഞ്ഞാറ് ) യഥാക്രമം അത്യുത്തമവും ഉത്തമവുമാണ്.

* As per the opinion of the old experts, it is best to construct House in the North- East and better in the South West Direction.


നമഃ ശിവായ  

Monday, 20 February 2017

POSITION OF HOUSES IN THE SMALL PLOTS....ചെറിയ ഖണ്ഡങ്ങളിലെ ഗൃഹ സ്ഥാനം

ഗണപതയെ നമഃ

ചെറിയ ഖണ്ഡങ്ങളിൽ മധ്യഭാഗം  ബ്രഹ്മസ്ഥാനം കണക്കാക്കി, ( മധ്യ ഭാഗത്തെ ഒൻപത്  ഖണ്ഡങ്ങൾ കണക്കാക്കി)  വീടുകൾ വയ്ക്കാവുന്നതാണ്.

For small plots, one can select the 9 parts in the center and make houses there.






നമഃ ശിവായ 

Sunday, 19 February 2017

VASTHU KHANDAM...വാസ്തു ഖണ്ഡം

ഗണപതയെ നമഃ 


* തയ്യാറാക്കിയ വസ്തുവിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും തെക്കോട്ടും മദ്ധ്യഭാഗത്തുകൂടി ഓരോ വരകൾ വരച്ചാൽ പ്ലോട്ടിനെ നാല് സമ ഭാഗങ്ങളായി തിരിക്കാം. അവ ..

01. വടക്കുകിഴക്കേ ഖണ്ഡം (ഈശാന)                    മനുഷ്യ ഖണ്ഡം 
02. തെക്കുകിഴക്കേ ഖണ്ഡം   (അഗ്നി)                        യമഖണ്ഡം 
03. തെക്കുപടിഞ്ഞാറെ ഖണ്ഡം ( നിര്യതി )            ദേവഖണ്ഡം 
04. വടക്കുപടിഞ്ഞാറേ ഖണ്ഡം  ( വായു )             അസുരഖണ്ഡം.

* ഇതിൽ മനുഷ്യ ഖണ്ഡമാണ് ഗൃഹനിർമ്മാണത്തിനു ഉത്തമമായിട്ടുള്ളത്.
* ദേവഖണ്ഡവും ഗൃഹ നിർമ്മാണത്തിന് നല്ലതു തന്നെ.

* വളരെ വിസ്തൃതമായ പുരയിടമാണ് ഇപ്രകാരം തിരിക്കുന്നതെങ്കിൽ ഓരോ ഖണ്ഡത്തെയും വീണ്ടും നാലായി തിരിക്കേണ്ടതാണ്.

* അപ്രകാരം തിരിക്കുന്നത് ഈശാന ( വടക്കു കിഴക്കേ ) ഖണ്ഡമാണെങ്കിൽ  അതിലെ നിര്യതി ഖണ്ഡത്തിലും (തെക്കു പടിഞ്ഞാറേ മൂല )

* നിര്യതി ( തെക്കു പടിഞ്ഞാറേ ) ഖണ്ഡമാണെങ്കിൽ അതിലെ ഈശാന ( വടക്കു കിഴക്കേ മൂല ) ഖണ്ഡത്തിലും നിർമ്മാണം നടത്താം.



* The selected plot can be divided into four  equal  pieces, drawing lines from East - West and North-South directions. They are
01. North - East piece       Manushya Khandam (Human Piece)
02. South - East                Yama khandam (Death Piece)
03. South - West               Deva khandam ( Divine Piece)
04. North - West               Asura Khandam ( Evil Piece).

* In this  Manushya Khandam (Human Piece) is better for house construction.
* Deva khandam ( Divine Piece) is also better for constructions.

* If the plot is a wast one, each landed piece can be cut again  into Four pieces.
* If North- East plot is dividing further into four pieces, select the South-West part for construction.
* If South-West  plot is dividing further into four pieces, select the North- East  part for construction.


നമഃ ശിവായ 

Saturday, 18 February 2017

DASAVARAG PADAM ....ദശ വ ർഗ്ഗം . ....

ഗണപതയെ നമഃ 


* ഗൃഹ നിർമ്മാണത്തിനുള്ള പ്ലോട്ടിനെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറും പതിനൊന്നു രേഖകൾ തുല്യ അകലത്തിൽ വരച്ച് അതിൽ ഉണ്ടാകുന്ന100 കളങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പദവിന്യാസമാണ്       ദശ വ ർഗ്ഗം .


* അതിൽ മദ്ധ്യ ഭാഗത്തുള്ള  പതിനാറ് ചതുരങ്ങൾ ചേർത്ത ബ്രഹ്മ സ്ഥാനം കണക്കാക്കുന്നു.


* The selected plot is divided into 81 equal squires, drawing 10  lines in equal distance from East-West and North- South directions. This type of plot division is Nava Vargaam ( 9 X 9)

* The Nine squires in the center cmprising Brahmasthanam. 

നമഃ ശിവായ 

Thursday, 16 February 2017

NAVAVARGAM...നവ വ ർഗ്ഗം ....

ഗണപതയെ നമഃ 


* ഗൃഹ നിർമ്മാണത്തിനുള്ള പ്ലോട്ടിനെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറും പത്ത് രേഖകൾ തുല്യ അകലത്തിൽ വരച്ച് അതിൽ ഉണ്ടാകുന്ന 81 കളങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പദവിന്യാസമാണ്       നവ വ ർഗ്ഗം . 

* അതിൽ മദ്ധ്യ ഭാഗത്തുള്ള ഒൻപത് ചതുരങ്ങൾ ചേർത്ത ബ്രഹ്മ സ്ഥാനം കണക്കാക്കുന്നു.



* The selected plot is divided into 81 equal squires, drawing 10  lines in equal distance from East-West and North- South directions. This type of plot division is Nava Vargaam ( 9 X 9)

* The Nine squires in the center cmprising Brahmasthanam. 


നമഃ ശിവായ 

Wednesday, 15 February 2017

ASHTTA VARGGAM .... അഷ്ടവർഗ്ഗം. ...

ഗണപതയെ നമഃ

* ഗൃഹ നിർമ്മാണത്തിനുള്ള പ്ലോട്ടിനെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറും ഒൻപത് രേഖകൾ തുല്യ അകാലത്തിൽ വരച്ച് അതിൽ ഉണ്ടാകുന്ന 64 കളങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പദവിന്യാസമാണ് അഷ്ടവർഗ്ഗം. 

* അതിൽ മദ്ധ്യ ഭാഗത്തുള്ള നാല് ചതുരങ്ങൾ ചേർത്ത ബ്രഹ്മ സ്ഥാനം കണക്കാക്കുന്നു.



* The selected plot is divided into 64 equal squires (like in chess board), drawing 9 lines in equal distance from East-West and North- South directions. This type of plot division is Ashtta Vargaam ( 8 X 8)

* The four squires in the center cmprising Brahmasthanam. 


നമഃ ശിവായ 

Tuesday, 14 February 2017

PADAKALPANAS... പദകല്പനകൾ

ഗണപതയെ നമഃ 

* There are three types of Padakalapanakal.
* പദകല്പനകൾ മൂന്നുവിധം.

* They are ....
* അവ   ....

01. Ashtavargam  (8x8=64)   (അഷ്ടവർഗ്ഗം )

         In this method, the squired plot is divided into 68 equal triangles by drawing nine lines in equal distance in the East-West and North-South directions.

         ഈ വിധത്തിലുള്ള പദകല്പനയിൽ, സമചതുരമാക്കിയ പുരയിടത്തെ, ഒൻപത് നേർ  രേഖകൾ കൊണ്ട് കിഴക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും തെക്കോട്ടും 64 തുല്യ സമചതുരങ്ങളാക്കി ഖണ്ഡിക്കുന്നു.


02. Navavargam   (9x9=81)  (നവവർഗ്ഗം )

          In this method, the squired plot is divided into 81 equal triangles by drawing Ten lines in equal distance in the East-West and North-South directions.


ഈ പദകല്പനയിൽ, സമചതുരമാക്കിയ പുരയിടത്തെ, പത്ത് നേർ രേഖകൾ കൊണ്ട് കിഴക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും തെക്കോട്ടും 81 തുല്യ സമചതുരങ്ങളാക്കി ഖണ്ഡിക്കുന്നു. 




03. Dashavargam  (10x10=100) (ദശവർഗ്ഗം )

                In this method, the squired plot is divided into 100 equal triangles by drawing eleven lines in equal distance in the East-West and North-South directions.


ഇത്തരത്തിലുള്ള പദകല്പനയിൽ, സമചതുരമാക്കിയ പുരയിടത്തെ പതിനൊന്ന് നേർ  രേഖകൾ കൊണ്ട് കിഴക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും തെക്കോട്ടും 100 തുല്യ സമചതുരങ്ങളാക്കി ഖണ്ഡിക്കുന്നു. 



നമഃശിവായ 

Monday, 13 February 2017

VASTHUPADAVINYASANGAL...32.. ( വാസ്തു പദവിന്യാസങ്ങൾ 32 )

ഗണപതയെ നമഃ 

* There are 32 types of Vasthupadavinyasam (division of plot) in Vasthu Sasthram.
* For better result in the utilization of plot this type of division is unavoidable.
* Constructions like Temples, Houses, Govt buildings etc This miniature division is important.
* These are the divisions

01. Shakada                                1x1=1
02. Peshika                                  2x2=4
03. Peeda                                    3x3=9
04. Maha peeda                           4x4=16
05. Upa peeda                             5x5=25
06. Ugra Peeda                           6x6=36
07. Sthandila                               7x7=49
08. Mandooka                            8x8= 64
09. Paramashaayika                     9x9= 81
10. Aasana                                  10x10=100
11. Sthaneeya                              11x11= 121
12. Desheeya                               12x12= 144
13. Ubhayachanditha                    13x13= 169
14. Bhadramahasana                    14x14 = 196
15. Padmagarbha                         15x15 = 225
16. Thriyutha                                16x16= 256
17. Vrathabhaga                           17x17 = 289
18. Karnashttaka                          18x18 = 324
19. Gunitha                                   19x 19= 361
20. Sooryavishala                          20x20= 400
21. Susamhitha                             21x21= 441
22. Sapratheekantha                    22x 22= 484
23. Vishaala                                 23x23 = 529
24. Vipragarbha                           24x24= 576
25. Viswesha                               25x25 = 625
26. Vipulabhaga                          26x26= 676
27. Viprathikantha                        27x27=729
28. Vishaalaksha                          28x28=784
29. Viprabhakthi                          29x29= 841
30. Vishweshasaara                     30x 30= 900
31. Eeswarakanda                       31x31= 961
32. Indrakaantha                         32x 32= 1024

നമഃ ശിവായ 

Sunday, 12 February 2017

VASTHUPADA - KHANDAM...വാസ്തുപദ ഖണ്ഡം (വാസ്തുപദവിന്യാസം)


ഗണപതയെ നമഃ 


* The house plot is divided into equal parts for better calculation.
* നിർമ്മാണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലത്തെ തുല്യ ഭാഗങ്ങളായി ഖണ്ഡിച് സ്ഥാനനിര്ണയം നടത്തുന്നു.

* It is called Vasthupada Vinyasam.
* ഇതിനെ വാസ്തുപദവിന്യാസം എന്ന് പറയുന്നു.

* The plots can be divided into 49, 64, 81, 100, 1024 units.
* നിർമ്മാണത്തിനുള്ള പ്ലോട്ടിനെ പല കണക്കനുസരിച് 49, 64, 81, 100, 1024 എന്നിങ്ങനെയുള്ള യൂണിറ്റുകളായി തിരിക്കാവുന്നതാണ്.

* But normally the measurements in 81 ( 9 x 9 ) is commonly used.
* സാധാരണയായി 81 ഖണ്ഡങ്ങൾ അതായത് 9 x 9 എന്ന കണക്കാണ് ഉപയോഗിച്ച് വരുന്നത്.

* There are 32 types of partitions.
* പദവിന്യാസം 32 വിധത്തിൽ നടത്താവുന്നതാണ്. ( അവ അടുത്ത ദിവസം വിവരിക്കാം)

* For any constructions like Villages, Cities, Houses, Royal buildings, Theaters, Temples, Ponds, Wells, Lakes ... padavinyasam is there.
 * ഏത് നിർമ്മിതി ആയാലും,ഗ്രാമങ്ങൾ, പട്ടണങ്ങൾ,വീടുകൾ, കൊട്ടാരങ്ങൾ, നാടകശാലകൾ, ക്ഷേത്രങ്ങൾ, കുളങ്ങൾ, കിണറുകൾ, തടാകങ്ങൾ തുടങ്ങിയ എല്ലാ നിർമ്മിതികൾക്കും പദവിന്യാസം നടത്താവുന്നതാണ്.

നമഃ ശിവായ 

Saturday, 11 February 2017

BRAHMASTHANAM IN INDUSTRIES... വ്യവസായ സ്ഥാപനങ്ങളിൽ ബ്രഹ്മസ്ഥാനം.

ഗണപതയെ നമഃ 

* In factories Brahmastanam is a very important place.
* ഫാക്ടറികളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ബ്രഹ്മസ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.

* This place should be carefully treated.
* ഈ ഭാഗം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

* In this area no garbage or such dirt should be deposited.
* ഈ ഭാഗത്തു ചപ്പുചവറുകളോ മാലിന്യങ്ങളോ ഇടുവാൻ പാടില്ല.

* This area should be keep empty.
* ഈ ഭാഗം കഴിവതും ശൂന്യമായി സൂക്ഷിക്കണം.

* Smooth running of business and factories are depending the usage of this area.
* വ്യാപാരത്തിന്റെയും ഫാക്ടറികളുടെയും സുഗമമായ പ്രവർത്തനത്തിന് ഈ ഭാഗം വളരെ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

നമഃ ശിവായ 




Friday, 10 February 2017

HOW TO FIND BRAHMASTHANAM.... ബ്രഹ്മസ്ഥാനത്തെ എങ്ങനെ നിർണയിക്കാം?

ഗണപതയെ നമഃ 


* The plot can be divided into eight equal lines from East to West 
* പുരയിടത്തെ 8 തുല്യ വരകൾ കൊണ്ട് കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഭാഗിക്കണം.

* Likewise it is to be divided into eight equal lines from South to North.
* അതുപോലെ തെക്ക് വടക്ക് ദിശയിലേക്കും 8 തുല്യ അകലത്തിൽ ഭാഗിക്കണം.

* Now the plot is divided into 64 right angle triangles. 
* ഇപ്പോൾ പുരയിടം ആകെ 64 സമചതുരങ്ങളായിട്ടുണ്ടാകും.

* The four right angle triangles in the center is consisting " Brahmastanam"
* ഇതിൽ മദ്ധ്യത്തിലുള്ള നാല് സമചതുരങ്ങൾ വരുന്ന ഭാഗമാണ് ബ്രഹ്മസ്ഥാനം

* While making the plan for the building, this area should be keep unharmed.
* കെട്ടിട പ്ലാനിൽ ഈ ഭാഗത്തിന് കോട്ടം വരാതെ നോക്കണം.

* Ensure that there is no Pillar or Beams in this area.
* തൂണുകളോ ബീമുകളോ ഈ ഭാഗത്തു വരാതെ നോക്കണം.

The Main Hall, Pooja Room, Passage, Courtyard can be placed here.
* കെട്ടിടത്തിന്റെ പ്രധാന ഹാൾ, പൂജാമുറി, മുറ്റം ഇവയൊക്കെ ഈ ഭാഗത്തു വരാവുന്നതാണ്.

നമഃ ശിവായ 

Thursday, 9 February 2017

BRAHMASTHAANAM - NAALU KETTU....ബ്രഹ്മസ്ഥാനം...നാലുകെട്ട് ...

ഗണപതയെ നമഃ



* A typical construction of considering Brahmasthanam is Naalukettu.
* ബ്രഹ്മസ്ഥാനത്തെ പരിഗണിച്ചുകൊണ്ടുള്ള നിർമ്മാണത്തിനുദാഹരണമാണ് നാലുകെട്ട്.

* Houses constructed with a courtyard in the middle is commonly considered as the Naalukettu.
* നടുമുറ്റവും അതിനു ചുറ്റിലും മറ്റു നിർമ്മിതികളുമായുള്ള 
 നിർമ്മിതികളാണ് സാധാരണ നാലുകെട്ട് ആയി പരിഗണിച്ചുവരുന്നത്.

* Sun rays and Rain falls directly here.
* സൂര്യപ്രകാശവും മഴയും ഈ ഭാഗത്തു ധാരാളമായി ലഭിക്കുന്നു.

* Thus the energy level of the house increases and it affects the dwellers.
* ഇത്തരം വീടുകളിലെ അന്തേവാസികൾക്ക് ഉയർന്ന നിലവാരത്തിൽഊർജ്ജ ലഭിക്കുന്നു. 


നമഃ ശിവായ  

Wednesday, 8 February 2017

BRAHMASTHANAM.... ബ്രഹ്മസ്ഥാനം...

ഗണപതയെ നമഃ

* Brahma is considered as the base of all energy forms of universe.
* പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജത്തിന്റെയും അടിസ്ഥാനമായി ബ്രഹ്മത്തെ കരുതുന്നു.

* Since Vasthu is the miniature for of entire universe, Brahma is also the basic energy unit of a plot.
* വാസ്തു എപ്രകാരമാണോ പ്രപഞ്ചത്തിൽ വ്യാപിച്ചിരിക്കുന്നത് 
ബ്രഹ്മവും അപ്രകാരം ഊർജ്ജ രൂപത്തിൽ പ്രപഞ്ചത്തിൽ വ്യാപിച്ചിരിക്കുന്നു.

* The Centre, Brahma is important than any other directions.
* ബ്രഹ്മത്തിന്റെ സ്ഥാനം മദ്ധ്യത്തിലാണ്. മറ്റെല്ലാ ദിക്കുകളേക്കാൾ പ്രാധാന്യം ബ്രഹ്മസ്ഥാനത്തിനുണ്ട്.

* Effects of all directions combines in this point and are controlled here.
* എല്ലാ ദിക്കുകളുടെയും ഊർജ്ജത്തിന്റെയും സംഗമം ബ്രഹ്മസ്ഥാനത്താണ്.

* In old ages, in the construction of a village also, center point is considered.
* പഴയകാലത്ത  ഒരു ഗ്രാമത്തിൻറെ നിർമ്മാണത്തിൽ പോലും ബ്രഹ്മസ്ഥാനം പ്രാധാന്യത്തോടെ പരിഗണിക്കുന്നു.

* For this purpose, at first construct a temple and a Pond in the center.
* ഇതിനായി ഗ്രാമത്തിനു നടുവിലായി ക്ഷേത്രവും കുളവും ആദ്യമേ തയ്യാറാക്കിയിരുന്നു.. 

* Residence were constructed surrounding this central area. 
* ഇതിനു ചുറ്റിലുമായി വീടുകൾ പണിതിരുന്നു.

* Like wise the center portion of house / plot is very important.
* ഇതുപോലെ ഗൃഹ നിർമാണത്തിലും മദ്ധ്യസ്ഥാനം വളരെ പ്രധാനമാണ്.

* The area is to be keep spared. 
* ഈ ഭാഗം നിർമ്മിതികൾ ഒന്നുമില്ലാതെ ഒഴിച്ചിടുന്നത് വളെരെ ശുഭമാണ്.

* And no dirt. sewage or constructions should be made here.
* അഴുക്ക്, മാലിന്യങ്ങൾ,എടുപ്പുകൾ ഒന്നും ഈ ഭാഗത്തു വരാതെ നോക്കണം.

നമഃ ശിവായ 


Tuesday, 7 February 2017

DIRECTIONS FOR THOSE WHO DO NOT KNOW THEIR ZODIAC SIGN....രാശി അറിയില്ലാത്തവർക്ക് പരിഗണിക്കാവുന്ന ദിക്കുകൾ.

ഗണപതയെ നമഃ 

* It is believed that zodiac sign plays key role in home building and in selecting the facing direction.
* People who do not know their zodiac sign must be careful in selecting the direction.
* They can choose either East direction or North Direction for the frontage.
* The houses facing to South or West are most suitable for who's zodiac sign is recommended.
* Others may get uncomfortable by choosing these two directions ie, South and West.
* East and North directions are suitable for those who do not know their zodiac sign.

* ജന്മ രാശികൾ ഒരാളിന്റെ ഗൃഹത്തെ വളരെ സ്വാധീനിക്കുന്നതായി വിശ്വസിച്ചു പോരുന്നു.
* സ്വന്തം ജന്മ രാശിയെക്കുറിച്ച് അറിവില്ലാത്തവർ വീടിന്റെ ദിശ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
* അങ്ങനെയുള്ളവർക്ക് കിഴക്കോ വടക്കോ ദർശനമുള്ള വീടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
* തെക്ക് പടിഞ്ഞാറ് ദിശയിലേക്കുള്ള വീടുകൾ അതാത് രാശിക്കാർക്കുമാത്രം ഗുണപ്രദവും മറ്റുള്ളവർക്ക് താരതമ്യേന അശുഭ ഫലങ്ങൾ നൽകുന്നതുമാണ്.
* മറ്റുള്ളവർക്ക് തെക്ക് പടിഞ്ഞാറ് ദിശകൾ അശുഭമാകയാൽ, വടക്ക് കിഴക്ക് ദിശകൾ എല്ലാപേർക്കും സ്വീകാര്യമായി സങ്കൽപ്പിച്ചു പോരുന്നു....

നമഃ ശിവായ






Monday, 6 February 2017

ZODIAC SIGNS AND DIRECTIONS...രാശികളും അവയുടെ ദിക്കുകളും...

ഗണപതയെ നമഃ 

Directions are prescribed for  each zodiac signs.
ഓരോ രാശിക്കാർക്കും  ചില ദിക്കുകളിലേക്ക് നോക്കുന്ന വീടുകൾ ശുഭമായി  വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു. അവ


01. Aries                North
02. Taurus              South
03. Gemini              West
04. Cancer              East
05. Leo                   North
06. Virgo                South
07. Libra                 West
08. Scorpio             East
09. Sagittarius         North
10. Capricorn         South
11. Aquarius           West
12. Pisces                East

01. മേടം               വടക്ക്
02. ഇടവം            തെക്ക്
03. മിഥുനം          പടിഞ്ഞാറ്
04. കർക്കിടകം  കിഴക്ക്
05. ചിങ്ങം           വടക്ക്
06. കന്നി               തെക്ക്
07. തുലാം            പടിഞ്ഞാറ്
08. വൃശ്ചികം    കിഴക്ക്
09. ധനു                 വടക്ക്
10. മകരം             തെക്ക്
11. കുംഭം             പടിഞ്ഞാറ്
12. മീനം                കിഴക്ക്  

   

നമഃ ശിവായ 

Saturday, 4 February 2017

LUCKY DIRECTION OF HOMES ....ഭാഗ്യ ദിക്കുകൾ....

ഗണപതയെ നമഃ

IT IS BELIEVED THAT  FOR EACH PERSON CERTAIN DIRECTION BRINGS LUCK TO THEM.
ഓരോ ജന്മ നക്ഷത്രക്കാർക്കും പ്രത്യേക ദിക്കുകളിലേക്കുള്ള വീടുകൾ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസം.

 The direction of Main door determines the luck of each person. Even if no Main door is available to the direction, any door opens to the direction is enough.
പ്രധാന വാതിൽ തുറക്കുന്ന ദിശയാണ് വീടിന്റെ ദിശയായി കണക്കാക്കി പോരുന്നത്. പ്രധാന വാതിൽ സാധ്യമല്ലെങ്കിൽ വീട്ടിലെ ഏതെങ്കിലും വാതിൽ എങ്കിലും പ്രസ്തുത ദിശയിലേക്ക് തുറക്കുന്നത് നന്ന്.


The List is Given

01. Aswathy            അശ്വതി                East, North                 കിഴക്ക്, വടക്ക്
02. Bharanai            ഭരണി                   South                           തെക്ക്
03. Karthika            കാർത്തിക         South                           തെക്ക്
04. Rohini                രോഹിണി         South, West                 തെക്ക് , പടിഞ്ഞാർ
05. Makayiram.       മകയിരം             South, West                 തെക്ക്, പടിഞ്ഞാർ
06. Thiruvathira       തിരുവാതിര      North, West, South      വടക്ക്, പടിഞ്ഞാർ, തെക്ക്
07. Punartham        പുണർതം             North, East, West        വടക്ക്, കിഴക്ക്, പടിഞ്ഞാർ.
08. Pooyam            പൂയം                   North, East                  വടക്ക്, കിഴക്ക്.
09. Ayilyam.           ആയില്യം             East                            കിഴക്ക്.
10. Makam             മകം                       South, East, North       തെക്ക്,കിഴക്ക്, വടക്ക്.
11. Pooram             പൂരം                    South, North               തെക്ക്, വടക്ക്.
12. Uthram.             ഉത്രം                      South, West, North      തെക്ക്, പടിഞ്ഞാർ, വടക്ക്.
13. Atham               അത്തം                 West, South                 പടിഞ്ഞാർ, തെക്ക്.
14. Chithira             ചിത്തിര             North, West, South       വടക്ക്, പടിഞ്ഞാർ, തെക്ക്.
15. Chothi.              ചോതി                North, West                  വടക്ക്, പടിഞ്ഞാർ.
16. Visakham          വിശാഖം           North, East, West          വടക്ക്, കിഴക്ക്, പടിഞ്ഞാർ.
17. Anizham            അനിഴം              East                               കിഴക്ക്.
18. Thrikketta          തൃക്കേട്ട              South, East                    തെക്ക്, കിഴക്ക്.
19. Moolam            മൂലം                    South, North, East         തെക്ക്, വടക്ക്, കിഴക്ക്.
20. Pooradam         പൂരാടം             South, West, North         തെക്ക്, പടിഞ്ഞാർ, വടക്ക്.      
21. Uthradaom        ഉത്രാടം               West, North, South         പടിഞ്ഞാർ, വടക്ക്, തെക്ക്.
22. Thiruvonam      തിരുവോണം    North, South, West        വടക്ക്, തെക്ക്, പടിഞ്ഞാർ.
23. Avittom            അവിട്ടം               North, West, South       വടക്ക്, പടിഞ്ഞാർ, തെക്ക്.
24. Chathayam       ചതയം                 North, West, East          വടക്ക്, പടിഞ്ഞാർ, കിഴക്ക്.
25. Pooruruttathi     പൂരുരുട്ടാതി     East, West                      കിഴക്ക്, പടിഞ്ഞാർ.
26. Uthrattathi         ഉത്രട്ടാതി              South, East.                     തെക്ക്, കിഴക്ക്.
27. Revathy            രേവതി                 South, East                      തെക്ക്, കിഴക്ക്.

നമഃ ശിവായ



Friday, 3 February 2017

NORTH EAST....വടക്ക് കിഴക്ക്.....

GANAPATHAYE NAMAH

* The Eesanan, the God himself is the protector of this Direction.
ദേവതാരമായ ഈശാനൻ ഈ ദിക്കിനെ പരിപാലിക്കുന്നു.

* This is the holy direction among all other seven directions.
മറ്റുള്ള ഏഴു ദിക്കുകൾ അപേക്ഷിച്ചു ഈ ദിക്ക് വളരെ പരിപാവനമാണ്.

* This direction should be kept unfilled and open.
ഈ ഭാഗം മറ്റൊന്നുംകൊണ്ട് നിരക്കാത്ത ഒഴിച്ചിടണം.

* Essasanan is having a face and four hands and wearing white clothes.
ഈശാനന് ഒരു മുഖവും നാല് കൈകളും ഉണ്ടെന്നു സങ്കല്പം.

* One of the right hands there holds a Thrisoolam and the next one is in blessing position.
വലതു കൈകളിൽ ഒരെണ്ണം അനുഗ്രഹ മുദ്രയിലും മറ്റേതിൽ ത്രിശൂലവും.

* One of the lefts hands there is a beaded string, and other in blessing position.
ഇടതു കൈകളിൽ മുത്തുമാലയും അനുഗ്രഹ മുദ്രയും.

* Gouri is his wife.
ഗൗരി ആണദ്ദേഹത്തിന്റെ ഭാര്യ.

* This direction is  best for under water storage. Water from river Ganga is preferred.
ഈ ഭാഗത്തു മണ്ണിനടിയിൽ ജലം സൂക്ഷിക്കാവുന്നതാണ്,പ്രത്യേകിച്ച് ഗംഗാജലം.

* In this direction open vast area is preferred. 
ഈ ദിക്ക് തുറസ്സായി ഇടേണ്ടതാണ്.

* This area is to be lowered from all other directions and more doors and windows are to be here.
ഈ ദിക്കിൽ കൂടുതൽ ജനാലകളും വാതിലുകളും ഉണ്ടായിരിക്കുകയും, മറ്റെല്ലാ ദിക്കുകളേക്കാൾ താഴ്ന്നിരിക്കേണ്ടതുമാണ്.

* People living the houses facing this direction will be educated, law obeying. They will earn much legally.
ഈ ദിക്കിലേക്ക് ദർശനമുള്ള വീട്ടുകാർ വിദ്യാസമ്പന്നരും നിയമാനുസൃതം ജീവിക്കാനിഷ്ടപ്പെടുന്നവരും ആണ്. നേരായ മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കാൻ ഇവർ ഇഷ്ട്ടപ്പെടുന്നു.

* These people keep their houses neat and clean and will be spendthrifts.
സ്വഗൃഹം വളരെ മനോഹരമായി സൂക്ഷിക്കുന്ന ഇവർ. മിത വ്യയം ശീലമാക്കിയവർ ആയിരിക്കും.

NAMAH SIVAYAH



Thursday, 2 February 2017

NORTH ....വടക്ക്....

GANAPATHAYE NAMAH

* Kubera, the god of Wealth is the protector of this direction.
ധനത്തിന്റെയും പണത്തിന്റെയും അധിപനായ കുബേരനാണ് ഡി ഈ ദിക്കിൻറെ അധിപൻ.

* This is holy direction.
ഇതൊരു വിശുദ്ധ ദിക്കാണ്.

* He is expert in  business and Trade.
കുബേരൻ വ്യാപാരത്തിലും വാണിജ്യത്തിലും നിപുണനാണ്.

* He is also expert in Arts.
അദ്ദേഹം ലളിത കലകളിൽ തല്പരനുമാണ്.

* But he is suffering from leprosy.
പക്ഷേ അദ്ദേഹം കുഷ്‌ഠ രോഗ ബാധിതനുമാണ്‌.

* He is also called "THREYAMBAKAN".
ത്രയംബകൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.

* He is very close to God (Eeesanan), and he travels on a horse.
ഒരു കുതിരപ്പുറത്തു സഞ്ചരിക്കുന്ന കുബേരൻ ഈശ്വരനുമായി വളരെ അടുപ്പത്തിലാണ്.

* He is having a face and two hands, wife Chidrini.
ഛിദ്രിണി ഭാര്യ. ഒരു മുഖവും രണ്ട് കൈകളും അദ്ദേഹത്തിനുണ്ട് .

* He is holding a golden spear in his right hand and a golden pot in the left, wears golden dress.
സ്വർണ വേഷധാരിയായ കുബേരൻ വലതു കൈയ്യിൽ സ്വർണ കുന്തവും ഇടതു കൈയ്യിൽ സ്വർണ കുടവും വഹിക്കിന്നു.

* The people living in the houses facing to this direction will be Law obeying, pride, calm.
ഈ ദിശയിലേക്ക് ദര്ശനമുള്ള വീട്ടുക്കാർ നിയമം അനുസരിക്കുന്നുവരും അഭിമാനികളും പൊതുവെ ശാന്ത സ്വഭാവക്കാരുമാണ്.

* Any break in the construction of this direction will causes illness to Ladies.
ഈ ദിക്കിലെ നിർമ്മാണ വൈകല്യങ്ങൾ ആ ഭവനത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.

* Keeping this direction neat and clean, there comes large quantity of wealth.
ശരിയായ പരിപാലനം, ഈ ദിക്ക് അന്തേവാസികൾക്ക് ധാരാളം പണവും സമ്പത്തും പ്രദാനം ചെയ്യുന്നതായി വിശ്വാസം.

NAMAH SIVAYAH.


Wednesday, 1 February 2017

NORTH WEST വടക്ക് പടിഞ്ഞാറ് ദിക്ക്...

GANAPATHAYE NAMAH

* The Vayu, God of wind is the protector of this important direction.
കാറ്റിൻറെ ദേവനായ വായു ഭഗവാനാണ് ഈ ദിശയുടെ അധിപൻ.

* He is also called " SADAGATHY".
 അദ്ദേഹം സദാഗതി എന്നും അറിയപ്പെടുന്നു.

* He has a head and two hands. He is in Sky blue colour.
ആകാശ നിറത്തിലുള്ള അദ്ദേഹത്തിന് ഒരു മുഖവും രണ്ടു  കൈകളും ഉണ്ട്.

* Mohini is his wife and he has a golden coloured stick and a holy Flag in his right hand.
വലതു കൈയ്യിൽ സ്വർണ നിറമുള്ള ദണ്ഡും ഭഗവത് ധ്വജവും വഹിക്കുന്ന വായു ഭഗവാന്റെ ഭാര്യ മോഹിനിയാണ്.

* He keeps his hands in a blessing position and travels on the top of Deer.
കരങ്ങൾ അനുഗ്രഹമുദ്രയിൽ ഉള്ള വായു ഭഗവാൻ കലമാനിന്റെ പുറത്താണ് സഞ്ചരിക്കുന്നത്.

* He is strong enough to deliver good or bad in a quick manner.
നല്ലതും ചീത്തയുമായ ഫലങ്ങൾ അതിവേഗം അന്തേവാസികൾക്ക് ചൊരിയുവാൻ സർവ്വ ശക്തനാണ് വായു.

* Ladies have more power in this direction.
ഈ ദിശയിലെ സദ്‌ഫലങ്ങൾ കൂടുതലും വീടുകളിലെ സ്ത്രീകൾക്കാണ് ലഭ്യമാകുക.

* Giving birth, growing children and other such  matters are related to this direction of the plot.
ഭ്രൂണധാരണം, പ്രസവം, കുഞ്ഞുങ്ങളുടെ വളർച്ച ഇവയെല്ലാം തന്നെ ഈ ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു.

* The people who lives where this direction is maintained well will become popular.
ഈ ദിശ വേണ്ടവണ്ണം പരിപാലിച്ചു ജീവിക്കുന്നവർക്ക് സുപ്രസിദ്ധിലഭ്യമാകുന്നതായി വിശ്വാസം..

* Vayu provides Education and Happiness to the inhabitants.
വായു, അന്തേവാസികൾക്ക് ഉയർന്ന വിദ്യാഭ്യാസം സന്തോഷം എന്നിവ പ്രദാനംചെയ്യുന്നതായി വിശ്വസിച്ചു പോരുന്നു..

* If this part of the building is extended, the people will be in travelling mode.
ഈ ഭാഗത്തെ നീളമേറിയ നിർമ്മിതികൾ അന്തേവാസികളെ യാത്രാപ്രിയരോ സദാ സഞ്ചാരാവസ്ഥയിലോ എത്തിക്കുന്നു.

* No well or drainage should be made in this area.
കെട്ടിടത്തിൻറെ ഈ ദിശയിൽ കിണർ, സെപ്റ്റിക് ടാങ്ക് തുടങ്ങിയവ ഒഴിവാക്കുക.

* Make this area cut short and use with appropriate constructions.
ഈ ഭാഗവും അനുയോജ്യമായ നിർമ്മിതികൾ കൊണ്ട് തുറസ്സായ സ്ഥലം ഒഴിവാക്കിക്കൊണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്.

* Using this area appropriately there come happiness, good luck, Children etc.
സന്താന സൗഭാഗ്യം, സന്തോഷം, ഭാഗ്യം ഇവയൊക്കെ ഈ ദിക്കിന്റെ പ്രത്യേകതകളാണ്.

namah sivayah