Monday, 19 February 2018

നമസ്തേ 
നമഃ ശിവായ ..

ഒരു വർഷത്തിലേറെയായുള്ള ഇടവേളയ്ക്ക് ശേഷം വീണ്ടും വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ബ്ലോഗ് പുനരാരംഭിക്കുകയാണ് .

 വാസ്തു ദോഷ ദിവ്യ പരിഹാരം ...

    ഭൂമി വാങ്ങി പണികഴിപ്പിക്കുന്ന രീതിയിൽ നമുക്ക് വാസ്തു  ശാസ്‌ത്രപരമായി കെട്ടിട നിർമ്മാണം സാധ്യമാണ് . എന്നാൽ കെട്ടിയ വീടുകൾ  വാങ്ങുമ്പോൾ നമുക്ക് നിർമ്മാണ വേളയിലെ വാസ്തു ചിന്ത അസാധ്യമാണ് .  അങ്ങനെ വരുമ്പോൾ നമുക്ക് സാധ്യമായ മറ്റു വഴികൾ ദോഷ  പരിഹാരത്തിനായി ആശ്രയിക്കേണ്ടി വരുന്നു . അതിലേക്കായി ചില പരിഹാര മാർഗങ്ങൾ ..

  • കെട്ടിടം പഴയതായാലും പുതിയതായാലും വാസ്തു പൂജയും പഞ്ച ശിരസ്ഥാപനവും നടത്തുക.

  • വീട്ടിൽ 9 പ്രാവശ്യം സമ്പൂർണ്ണ രാമായണ പാരായണം നടത്തുക.
  • വീട്ടിൽ തുടർച്ചയായി 9 ദിവസം അഖണ്ഡ ഭഗവൻനാമജപം നടത്തുക .
  • വീട്ടിന്റെ മുൻഭാഗത്തായി 9 അംഗുലം വീതം നീളത്തിലും വീതിയിലും സ്വസ്തിക ചിഹ്നം   വരക്കുക .
  • ആഭിചാര ദോഷം ഉണ്ടെന്നു മനസ്സിലായാൽ ഉടനെ സമർഥനായ വൈദികനെ കൊണ്ട് പരിഹാരം ചെയ്യിക്കണം.


തുടരും ....

No comments:

Post a Comment